Trending

വടകര പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർത്ഥികൾ മരിച്ചു.

വടകര: വടകര മണിയൂർ ചൊവ്വ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ഒതയോത്ത് ബഷീറിന്റെ മകൻ നബീൽ (18), ഓർക്കാട്ടേരി വരപ്രത്ത് പരേതനായ ഹാരിസിന്റെ മകൻ സിനാൻ (14) എന്നിവരാണ് മരിച്ചത്.

മണിയൂർ പഞ്ചായത്തിലെ പാലയാട് വില്ലേജ് ഓഫീസിന് പിൻവശത്തുള്ള പുഴക്കടവിൽ ഇന്ന് വൈകുന്നേരമാണ് അപകടമുണ്ടായത്. നാലംഗ സംഘത്തോടൊപ്പമാണ് ഇരുവരും കുളിക്കാനിറങ്ങിയത്. ബന്ധുവീടായ നബീലിന്റെ വീട്ടിൽ വിരുന്നെത്തിയതായിരുന്നു ഓർക്കാട്ടേരി സ്വദേശിയായ സിനാൻ.

ഫയർഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ രണ്ടുപേരെയും ജീവനോടെ കണ്ടെത്തി വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post