Trending

അത്തോളി വേളൂർ തോട്ടിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.


അത്തോളി: അത്തോളി വേളൂർ വെസ്റ്റ് ടർഫിനടുത്ത് നമ്പുക്കുടി താഴെ തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തോരായി ചെറുവലത്ത് ഇസ്ഹാഖ് (44) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറു മണിയോടെയാണ് നാട്ടുകാർ തോട്ടിൽ മൃതദേഹം കണ്ടത്. സമീപത്ത് നിന്നും ഇയാളുടെ മൊബൈൽ ഫോണും കണ്ടെത്തിയിട്ടുണ്ട്.

വിവരമറിഞ്ഞ് അത്തോളി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എസ് ഹരിദേവ്, സബ് ഇൻസ്പെക്ടർ വി.പി അനിൽ കുമാർ, സിവിൽ പോലീസ് ഓഫീസർ യു.കെ ശ്രീജിത്ത് എന്നിവർ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചെറുവലത്ത് ആലിക്കോയയുടെ മകനാണ് ഇസ്‌ഹാഖ്. ഭാര്യ: മുനീറ. മക്കൾ: അസറ, ആമിന.

Post a Comment

Previous Post Next Post