നടുവണ്ണൂർ: എംബിബിഎസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. നടുവണ്ണൂർ കാവുന്തറ എയുപി സ്കൂൾ അധ്യാപകനായിരുന്ന രാജഗോപാലൻ മാസ്റ്ററുടെ മകൻ അനുവിന്ദ് (21) ആണ് മരിച്ചത്. ഇന്ന് രാവിലെ അനുവിന്ദിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തിരുവല്ല പുഷ്പഗിരി കോളേജിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ്. പഠനാവധിക്ക് വീട്ടിൽ എത്തിയതായിരുന്നു. അമ്മ: സന്ധ്യ (നടുവണ്ണൂർ കെഎസ്ഇബി ഉദ്യോഗസ്ഥ). ഡോക്ടർ അമൽരാജ് സഹോദരനാണ്.