പയ്യോളി: പയ്യോളി അയനിക്കാട് ദേശീയപാതയിൽ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. വടകര-കൊയിലാണ്ടി റൂട്ടിൽ സർവീസ് നടത്തുന്ന വിനായക ബസ്സിന് പിറകിൽ കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന കാവാലം ബസ് ഇടിക്കുകയായിരുന്നു. രണ്ട് ബസ്സുകളും കൊയിലാണ്ടി ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടം.
പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും നന്തിയിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ നാലുപേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവർ: അനില (43), ശ്രീനിധി (22), അക്ഷയ (20), സുബില (49), ബന്ദു (48), അനഘ (19), മുരളീധരൻ (42), സ്നേഹ (23), ശ്രീഹരി (22), ഹാരിസ് (45), ഖദീജ (55), അനിൽകുമാർ (53), അഖിൽവേദ് (35), ശോഭന (63), സുബീഷ് (42), റൈഷി (39), ഷിനി (39), പ്രസന്ന (55), ശ്രീജ (52), മീനാക്ഷി (75).