താമരശ്ശേരി: താമരശ്ശേരി കൈതപ്പൊയില്‍ സ്വദേശിയായ യുവതിയെ നാലു ദിവസമായി കാണാനില്ലെന്ന് പരാതി. കൈതപ്പൊയില്‍ തെക്കെ പറമ്പില്‍ റഷീദിന്റെ ഭാര്യ ജസീന (30) യെയാണ് കാണാതായത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറുമണിയോടെ കൈതപ്പൊയിലിലെ വീട്ടില്‍ നിന്നും താലൂക്ക് ആശുപത്രിയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതിന് ശേഷം ഇതുവരെ തിരിച്ചെത്തിയിട്ടില്ല.
വയലറ്റ് നിറത്തിലുള്ള ചുരിദാറാണ് യുവതി കാണാതാവുമ്പോൾ ധരിച്ചിരുന്നത്. അവസാനമായി കാണിച്ച ലൊക്കേഷന്‍ പേരാമ്പ്രയാണ്. മുഖത്തിന്റെ ഇടതുഭാഗം കവിളില്‍ കാക്കപ്പുള്ളിയുണ്ട്. താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ അറിയിക്കുക. ഫോണ്‍: 04952222240. സുമിന്‍ ജി: 9497975716, 9406414401.