Trending

കോരങ്ങാട് സ്വകാര്യ ബസ് പിക്കപ്പ് വാനിന് പിന്നിൽ ഇടിച്ച് അപകടം.

താമരശ്ശേരി: താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാനപാതയിൽ സ്വകാര്യ ബസ് പിക്കപ്പ് വാനിന് പിന്നിൽ ഇടിച്ച് അപകടം. ഇന്ന് രാവിലെ താമരശ്ശേരിക്ക് സമീപം കോരങ്ങാട് ആണ് അപകടം നടന്നത്. പൂനൂർ ഭാഗത്തു നിന്ന് താമരശ്ശേരിയിലേക്ക് തടി കയറ്റിവരികയായിരുന്ന പിക്കപ്പ് വാനിന് പിന്നിൽ അമിതവേഗതയിൽ എത്തിയ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ മറിഞ്ഞ് തടികളെല്ലാം തോട്ടിലേക്ക് വീണു. ആർക്കും കാര്യമായ പരിക്കില്ല.

Post a Comment

Previous Post Next Post