ബാലുശ്ശേരി: ബാലുശ്ശേരി സ്വദേശിനിയായ പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. കാക്കൂർ സ്വദേശി ഷാരോൺ പി.വി (19) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.
കാക്കൂർ പോലീസ് ഇൻസ്പെക്ടർ സജു എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമായിരുന്നു പ്രതിയെ പിടികൂടിയത്. തുടർന്ന് പ്രതിയെ കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.