എളേറ്റിൽ: കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട പരപ്പൻപൊയിൽ-കാരക്കുന്നത്ത് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനിടയിലുള്ള അപകടസാധ്യത മുൻനിർത്തി ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പാലങ്ങാട്-എളേറ്റിൽ വട്ടോളി റോഡിൽ വാഹന ഗതാഗതം നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡ്-പ്രോജക്ട് മാനേജ്മെൻ്റ് യൂണിറ്റ്, കോഴിക്കോട്/വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
• പാലങ്ങാട് ഭാഗത്തുനിന്ന് എളേറ്റിൽ വട്ടോളി ഭാഗത്തേക്ക് പോകേണ്ടവർ: പുളക്കപറമ്പിൽ നിന്ന് കളത്തിൽപാറ മൂർഖൻകുണ്ട് വഴി പോകേണ്ടതാണ്. വലിയ വാഹനങ്ങൾ പാലങ്ങാട്-ഒടുപാറ-കൊട്ടയോട്ടുതാഴം വഴി പോകേണ്ടതാണ്.
• എളേറ്റിൽ വട്ടോളി ഭാഗത്തു നിന്ന് ഇയ്യാട് വീര്യമ്പ്രം ഭാഗത്തേക്ക് പോകേണ്ടവർ: മങ്ങാട്-അരുമിണിപൊയിൽ വഴി പോകേണ്ടതാണ്.
• എളേറ്റിൽ വട്ടോളി നിന്ന് പാലങ്ങാട്, കൂട്ടമ്പൂർ ഭാഗത്തേക്ക് പോകേണ്ടവർ: മൂർഖൻകുണ്ട്-കളത്തിൽപാറ-പാലങ്ങാട് വഴി പോകണം.