എളേറ്റിൽ: എളേറ്റിൽ വട്ടോളി ബസ് സ്റ്റാൻ്റിന് എതിർവശമുള്ള കെട്ടിടത്തിൻ്റെ മുകളിലെത്തെ നിലയിൽ രണ്ടു കഞ്ചാവ് ചെടികൾ കണ്ടെത്തി. നേരത്തെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിൽ നിലവിൽ ആൾതാമസമില്ല. കൊടുവള്ളി സിഐ യു. ജയപ്രകാശിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ്ഐമാരായ ശരത് കുമാർ, അബ്ദുറഹ്മാൻ, എ എസ്ഐ സപ്നേഷ്, സീനിയർ സിപിഒമാരായ ഷൈജു, ദീപക്, സിൻജിത് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.