Trending

മഹാരാഷ്ട്രയിൽ കനത്ത മഴ; ഭിത്തി തകർന്നുവീണ് പേരാമ്പ്ര സ്വദേശിനി മരിച്ചു.


മുംബൈ: മഹാരാഷ്ട്രയിൽ പരക്കെ പെയ്യുന്ന കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ മലയാളി സ്ത്രീ മരിച്ചു. പാൽഘറിലെ അയ്യപ്പക്ഷേത്രത്തിന് സമീപം അഗ്രിപാഡ ചാളിൽ താമസിച്ചിരുന്ന പേരാമ്പ്ര കടിയങ്ങാട് സ്വദേശിനി റാബിയ (47) യാണ് മരിച്ചത്. തോട്ടത്തിൽ ഷബീർ സഈദിന്റെ ഭാര്യയാണ് റാബിയ. 

മഴ പെയ്യുന്നതിനിടെ വീടിന്റെ ഭിത്തിക്ക് സമീപം നിൽക്കുകയായിരുന്ന റാബിയയുടെ മേലേക്ക് ഭിത്തി പെട്ടെന്ന് തകർന്നു വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇവർ സംഭവസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. മൃതദേഹം ജന്മനാട്ടിലെത്തിച്ച് ഇന്ന് പനയങ്ങാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കും.

Post a Comment

Previous Post Next Post