പേരാമ്പ്ര: പേരാമ്പ്ര പാണ്ടിക്കാട് ലഹരി സംഘം പോലീസിനെയും നാട്ടുകാരെയും ആക്രമിച്ചു. രണ്ടു യുവാക്കളും മൂന്നു സ്ത്രീകളും ഉൾപ്പടെ അഞ്ചുപേർ പിടിയിൽ. കുറ്റ്യാടി അടുക്കത്ത് കോങ്ങുമ്മൽ അഫ്രീദ് (23), പേരാമ്പ്ര പുറ്റൻപൊയിൽ വടക്കെപറമ്പിൽ ഷംസീർ (29), പാലക്കാട് എടത്തനാട്ടുകര സ്വദേശിനി റിൻഷ ഫാത്തിമ (22), കൊല്ലം കടപ്പാക്കട സ്വദേശിനി സംഗീത (22), മലപ്പുറം സ്വദേശിനി പതിനാറുകാരി എന്നിവരെയാണ് ഡാൻസാഫ് സ്‌ക്വാഡ് അറസ്റ്റു ചെയ്തത്. പരിശോധനക്കിടെയാണ് ലഹരി സംഘത്തിൽ ഉണ്ടായിരുന്നവർ പോലീസിനെ ആക്രമിച്ചത്. തുടർന്ന് കൂടുതൽ പോലീസ് എത്തിയാണ് ഇവരെ കീഴടക്കിയത്. ഇവരിൽ നിന്നും രാസലഹരിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി 7.30 ഓടെയായിരുന്നു സംഭവം. തുടർനടപടികൾ പൂരോഗമിക്കുകയാണ്.
സംസ്ഥാനത്ത് ലഹരിവേട്ടയ്ക്ക് എതിരെ ഓപ്പറേഷന്‍ തൂഫാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിക്കൊണ്ടിരിക്കുകയാണ്. പദ്ധതി ആരംഭിച്ചതിന് ശേഷം നിരവധി പേരെ അറസ്റ്റ് ചെയ്യുകയും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. തൂഫാന്‍ വിജിലന്‍സ് എന്ന സംവിധാനം രൂപീകരിച്ചിട്ടുണ്ടെന്നും രഹസ്യ വിവരങ്ങള്‍ ആര്‍ക്കും പോലീസിന് കൈമാറാമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. 9497979794, 9497927797 എന്നീ നമ്പറുകളിലേക്ക് പൊതുജനങ്ങള്‍ക്ക് വിവരമറിയിക്കാമെന്നും 9995966666 എന്ന നമ്പറില്‍ വാട്ട്സ്ആപ്പ് വഴി വിവരമറിയിക്കാമെന്നും മന്ത്രി അറിയിച്ചിരുന്നു.