കോഴിക്കോട്: വൃത്തിയില്ലാത്ത ഭക്ഷ്യസാധനങ്ങൾ വിറ്റതിന് 15 ദിവസത്തിനകം പിഴയിട്ടത് 5,65,500 ലക്ഷം രൂപ. ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും മഴക്കാല രോഗങ്ങൾ പകരുന്നത് തടയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന 'ഓപ്പറേഷൻ മൺസൂൺ' പരിശോധനയിലാണ് പിഴ ഈടാക്കിയത്. ജൂൺ 15 മുതൽ 30 വരെ നടത്തിയ പ്രത്യേക പരിശോധനകളിൽ 80 സ്ഥാപനങ്ങൾ അടച്ചുപൂട്ടി.
ജില്ലയിലാകെ 1,094 പ്രത്യേക പരിശോധനകളാണ് നടത്തിയത്. 123 സ്ഥാപനങ്ങൾക്ക് വീഴ്ചകൾ പരിഹരിക്കാൻ നോട്ടീസ് നൽകി. 165 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനായി കോമ്പൗണ്ടിംഗ് നോട്ടീസ് നൽകുകയും അഞ്ച് സ്ഥാപനങ്ങൾക്കെതിരെ കേസ് എടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. 593 ഭക്ഷ്യസാമ്പിളുകൾ ശേഖരിച്ച് ഗുണനിലവാര പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചു.
പരാതികൾ അറിയിക്കാം.
1800 425 1125 (ടോൾഫ്രീ)''ഭക്ഷ്യസുരക്ഷാ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശ്ശന നടപടി തുടരും''-ബിബി മാത്യുഫുഡ് സേഫ്റ്റി അസി.കമ്മീഷണർ.