മുക്കം: കാണാതായ മുക്കം പോലീസ് സ്റ്റേഷനിലെ എഎസ്ഐയെ കണ്ടെത്തി. ബാലുശ്ശേരി പൂനത്ത് സ്വദേശി അബ്ദുൽ റഷീദിനെയായിരുന്നു ഇന്നലെ രാവിലെ മുതൽ കാണാതായത്. ഡ്യൂട്ടിക്കായി ഇന്നലെ രാവിലെ വീട്ടിൽ നിന്നിറങ്ങിയിരുന്നെങ്കിലും പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നില്ല. രാവിലെ താമരശ്ശേരി പോലീസ് സ്റ്റേഷനിലെത്തി ഇരുചക്രവാഹനം നിർത്തിയിട്ട് ബസ്സിൽ കയറിപ്പോയ അബ്ദുൽ റഷീദിനെ പിന്നീട് കാണാതാവുകയായിരുന്നു. ഇന്ന് മൈസൂരിൽ വെച്ചാണ് ഇയാളെ കണ്ടെത്തിയത്.