Trending

കോഴിക്കോട് സൈബർ-ഹവാല തട്ടിപ്പ് കേസുകൾ കേന്ദ്ര ഏജൻസികൾക്ക്; ആഭ്യന്തര വകുപ്പിന്റെ നിർണായക തീരുമാനം.


കോഴിക്കോട്: കൊടുവള്ളി, താമരശ്ശേരി, കാക്കൂർ തുടങ്ങിയ മേഖലകളിൽ മ്യുൾ അക്കൗണ്ടുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ്, ഹവാല ഇടപാടുകൾ, ക്രിപ്‌റ്റോ കറൻസി ഇടപാടുകൾ എന്നിവ നടത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത് കേസുകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറാൻ ആഭ്യന്തര വകുപ്പ് തിരുമാനിച്ചു. സംസ്ഥാനത്തെ ഹവാല ഇടപാടുകാർ സമാന്തര സമ്പദ്‌വ്യവസ്ഥ രൂപീകരിച്ച് പ്രവർത്തിക്കുന്നതായും ഇത്തരത്തിൽ വ്യാപകമായി ഇടപാടുകൾ നടത്തുന്നതായും കണ്ടെത്തിയതിനെ തുടർന്നാണിത്.

കൊടുവള്ളി, താമരശ്ശേരി, കാക്കൂർ, കൈതപ്പൊയിൽ, വേങ്ങേരി ഭാഗങ്ങൾ സൈബർ തട്ടിപ്പുകാരുടെ ഹോട്ട്-സ്‌പോട്ടായി മാറിയിട്ടുള്ളതായും ആഭ്യന്തര വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. തട്ടിയെടുക്കുന്ന പണം മയക്കുമരുന്ന് കടത്ത്, രാജ്യദ്രോഹ പ്രവർത്തനങ്ങൾ, ഭീകരപ്രവർത്തനങ്ങൾ എന്നിവക്കൊക്കെ ഉപയോഗിക്കുന്നതായി സൂചനയുമുണ്ട്. ഇതേ തുടർന്നാണ് കേസുകൾ കേന്ദ്ര ഏജൻസികളെക്കൊണ്ട് അന്വേഷിപ്പിക്കാൻ ആഭ്യന്തര വകുപ്പ് തിരുമാനിച്ചത്.

Post a Comment

Previous Post Next Post