Trending

മദ്യപിച്ച് വാഹനമോടിച്ചതിന് ഇൻഫ്ലുവൻസർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ.


കാസർഗോഡ്: മദ്യപിച്ച് വാഹനം ഓടിച്ചതിന് ഇൻഫ്ലുവൻസർ ഹെലൻ ഓഫ് സ്പാർട്ട പിടിയിൽ. ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിൽ അറിയപ്പെടുന്ന കാസർകോട് പെരുമ്പള രാഗം നിവാസിൽ എസ്.ആർ ധന്യയ്ക്കെതിരെ (28) യാണ് പോലീസ് കേസെടുത്തത്. അണങ്കൂരിൽ ദേശീയ പാതയിൽ ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. പിഴ ഈടാക്കിയ ശേഷം വിട്ടയച്ചെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.

ദേശീയപാത 66ൽ അപകടകരമായ രീതിയിൽ കാർ നിർത്തിയിടുകയും പോലീസ് എത്തിയപ്പോൾ അമിത വേഗതയിൽ കാർ ഒടിച്ചു പോവുകയുമായിരുന്നു. പിന്നീട് മംഗൽപാടി ബന്തിയോട് ഭഗവതി നഗറിൽ വെച്ച് കാർ പിൻന്തുടർന്ന് പിടികൂടിയപ്പോഴാണ് ധന്യ മദ്യലഹരിയിലായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് വാഹനം കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് അശ്രദ്ധമായി മനുഷ്യ ജീവന് അപകടമുണ്ടാക്കുന്ന തരത്തിൽ വാഹനം ഓടിച്ചതിന് പ്രതിക്ക് നോട്ടിസ് നൽകിയെന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post