താമരശ്ശേരി: കാണാതായ മൂന്ന് വിദ്യാർത്ഥികളെയും കണ്ടെത്തി. വയനാട് ജില്ലയിലെ വടുവൻചാൽ ടൗണിന് സമീപത്ത് നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. അമ്പായത്തോട് സ്വദേശിയും പ്ലസ്ടു വിദ്യാർത്ഥിയുമായ മയൂഷ് (17), പത്താം ക്ലാസ് വിദ്യാർത്ഥികളായ അനന്തു കൃഷ്ണ (15), എകരൂൽ രാജഗിരി നായാട്ടുകുന്നുമ്മൽ സരിദാസിൻ്റെ മകൾ അനുഷ്‌ക (15) എന്നിവരെയായിരുന്നു വ്യാഴാഴ്ച മുതൽ കാണാതായത്.
വനം വകുപ്പിന്റെയും പോലീസിന്റെയും സംയുക്ത പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്. നേരത്തെ ഒരു വിദ്യാർത്ഥിയെ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ വ്യാപകമായ തിരച്ചിലിൽ മറ്റു രണ്ടുപേരെയും വെള്ളിയാഴ്ച രാത്രി 11.30 ഓടെ വടുവൻചാലിന് സമീപത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. കണ്ടെത്തിയ മൂന്ന് വിദ്യാർത്ഥികളെയും മേപ്പാടി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. തുടർന്നുള്ള നടപടികൾ പൂർത്തിയാക്കി കുട്ടികളെ താമരശ്ശേരിക്ക് കൊണ്ടുവരും.