Trending

ബിരുദക്കാർക്ക് ബാങ്ക് ജോലി നേടാൻ മികച്ച അവസരം; 6,715 ഒഴിവുകൾ.


ബാങ്കിങ് മേഖലയിൽ ജോലി ലക്ഷ്യമിടുന്നവർക്ക് മികച്ച അവസരം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ (IBPS) രാജ്യത്തെ 11 പൊതുമേഖല ബാങ്കുകളിൽ 6,715 പ്രൊബേഷണറി ഓഫീസർ (PO)/മാനേജ്മെന്റ് ട്രെയിനി (MT) ഒഴിവുകളിൽ നിയമനം നടത്തുന്നതിന് വിജ്ഞാപനം പുറപ്പെടുവിച്ചു. ബിരുദധാരികൾക്കാണ് അവസരം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 48,480 രൂപ അടിസ്ഥാന ശമ്പളം ലഭിക്കും. ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അവസാന തീയതി 2026 ജൂലൈ 21.

ബാങ്ക് തിരിച്ചുള്ള ഒഴിവുകൾ.

1. ബാങ്ക് ഓഫ് ബറോഡ – 1,900 ഒഴിവുകൾ

2. കാനറ ബാങ്ക് – 1,500 ഒഴിവുകൾ

3. ബാങ്ക് ഓഫ് മഹാരാഷ്ട്ര – 1,100 ഒഴിവുകൾ

4. ഇന്ത്യൻ ഓവർസീസ് ബാങ്ക് – 550 ഒഴിവുകൾ

5. പഞ്ചാബ് നാഷണൽ ബാങ്ക് (PNB) – 504 ഒഴിവുകൾ

6. ബാങ്ക് ഓഫ് ഇന്ത്യ – 500 ഒഴിവുകൾ

7. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ – 500 ഒഴിവുകൾ

8. പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് – 161 ഒഴിവുകൾ

ആകെ ഒഴിവുകൾ: 6,715

വിദ്യാഭ്യാസ യോഗ്യത.
ഉദ്യോഗാർത്ഥികൾ ഇന്ത്യൻ ഗവൺമെൻ്റ് അംഗീകരിച്ച സർവ്വകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. 2026 ജൂലൈ 21-നോ അതിന് മുമ്പോ ബിരുദം നേടിയിരിക്കണം. അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ബിരുദ സർട്ടിഫിക്കറ്റോ മാർക്ക് ലിസ്റ്റോ കൈവശമുണ്ടായിരിക്കണം. കൂടാതെ, ബിരുദത്തിൽ നേടിയ മാർക്കിന്റെ ശതമാനം അപേക്ഷയിൽ രേഖപ്പെടുത്തുകയും വേണം.

ശമ്പളം.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 48,480 രൂപ അടിസ്ഥാന ശമ്പളം ലഭിക്കും. ഇതിന് പുറമെ ഡി.എ, എച്ച്.ആർ.എ, മെഡിക്കൽ അലവൻസ് ഉൾപ്പെടെയുള്ള മറ്റു ആനുകൂല്യങ്ങളും ബന്ധപ്പെട്ട ബാങ്കിന്റെ ചട്ടപ്രകാരം ലഭിക്കും.

തെരഞ്ഞെടുപ്പ് രീതി.
• തെരഞ്ഞെടുപ്പ് പ്രക്രിയ നാല് ഘട്ടങ്ങളിലായാണ് നടക്കുക.
• ഓൺലൈൻ പ്രിലിമിനറി പരീക്ഷ.
• ഓൺലൈൻ മെയിൻ പരീക്ഷ.
• പേഴ്സണാലിറ്റി ടെസ്റ്റ്.
• കോമൺ ഇന്റർവ്യൂ.

ഓരോ ഘട്ടത്തിലും യോഗ്യത നേടുന്നവർക്ക് മാത്രമേ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാനാവൂ.

പ്രിലിമിനറി പരീക്ഷ: ഇംഗ്ലീഷ്, റീസണിംഗ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നീ സബ്ജെറ്റുകളിൽ നിന്ന് ആകെ 100 മാർക്കിൻ്റെ 100 ചോദ്യങ്ങൾ. പരീക്ഷാ ദൈർഘ്യം ഒരു മണിക്കൂർ.

മെയിൻ പരീക്ഷ: റീസണിംഗ്, ബാങ്കിംഗ് അവയർനസ്, ഇംഗ്ലീഷ്, ഡാറ്റ അനാലിസിസ് & ഇന്റർപ്രിറ്റേഷൻ, വിവരണാത്മക പരീക്ഷ (എസ്സേ & കോംപ്രിഹെൻഷൻ) എന്നിവ ഉൾപ്പെടെ 200 മാർക്കിന്റെ ഒബ്ജക്ടീവ് പരീക്ഷയും 25 മാർക്കിന്റെ ഡിസ്ക്രിപ്റ്റീവ് പരീക്ഷയും ഉണ്ടാകും.

നെഗറ്റീവ് മാർക്കിംഗ്: ഒബ്ജക്ടീവ് പരീക്ഷയിൽ ഓരോ തെറ്റുത്തരത്തിനും 0.25 മാർക്ക് കുറയ്ക്കും.

മെയിൻ പരീക്ഷ വിജയിച്ചവർ പേഴ്സണാലിറ്റി ടെസ്റ്റിലും, 100 മാർക്കിന്റെ കോമൺ ഇന്റർവ്യൂയിലും പങ്കെടുക്കണം. മെയിൻ പരീക്ഷയ്ക്ക് 80 ശതമാനവും, ഇന്റർവ്യൂന് 20 ശതമാനവും വെയിറ്റേജ് നൽകിയാണ് അന്തിമ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

Post a Comment

Previous Post Next Post