അടിവാരം: അടിവാരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ. എളേറ്റിൽ വട്ടോളി സ്വദേശി കരിമ്പപൊയിൽ ഫായിസ് മുഹമ്മദ് (29) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി നൂറാംതോട് റോഡിലെ സ്വകാര്യ വ്യക്തിയുടെ അപ്പാർട്ട്മെൻ്റിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രതിയിൽ നിന്നും 5.080 ഗ്രാം എം.ഡി.എം.എയും 86 300 രൂപയും പോലീസ് കണ്ടെടുത്തു.
കോടഞ്ചേരി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐ ജിതേഷ് കെ.എസ്, ഷാനിൽ കുമാർ, വിമിൽ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. ഇയാൾ മുൻപും ലഹരിക്കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മേഖലയിൽ പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.