Trending

തിരുവങ്ങൂരില്‍ നിയന്ത്രണംവിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്.


ചേമഞ്ചേരി: ചേമഞ്ചേരി തിരുവങ്ങൂരില്‍ നിയന്ത്രണംവിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് അപകടം. അപകടത്തില്‍ കാർ യാത്രക്കാരായ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇടിയുടെ ആഘാത്തതില്‍ കാറിന്റെ മുന്‍ഭാഗം പൂർണമായി തകര്‍ന്നു. വ്യാഴാഴ്ച രാത്രി 10.30 ഓടെ തിരുവങ്ങൂര്‍ കള്ളുഷാപ്പിന് സമീപത്തായിരുന്നു അപകടം.

കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന മാരുതി സുസുക്കിയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാര്‍ ഇടപെട്ടാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പരിക്കേറ്റവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post