Trending

പൂനൂർ പുഴയിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി: ഫയർഫോഴ്സ് തിരച്ചിൽ തുടരുന്നു.

പൂനൂർ: പൂനൂരിൽ സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. എകരൂൽ സ്വദേശി ആലോക്കണ്ടി ഷിജു (47) വിനെയാണ് പൂനൂർ പുഴയിൽ കാണാതായത്. കുണ്ടത്തിൽ കടവിൽ ഇന്ന് വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം.

കോൺക്രീറ്റ് ജോലിക്കാരനായ ഷിജു മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് പുഴയിൽ കുളിക്കാൻ ഇറങ്ങിയതെന്നാണ് പ്രാഥമിക വിവരം. യുവാവ് ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് കൂടെയുണ്ടായിരുന്നവർ ബഹളം വെച്ചതോടെയാണ് നാട്ടുകാർ വിവരമറിയുന്നത്.

ഉടൻ തന്നെ വിവരമറിഞ്ഞ് നരിക്കുനി ഫയർ സ്റ്റേഷൻ ഓഫീസർ കെ. പ്രദീപിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. നാട്ടുകാരും സിവിൽ ഡിഫൻസ് വോളന്റിയർമാരും ഫയർഫോഴ്സും സംയുക്തമായി പുഴയിൽ തിരച്ചിൽ നടത്തിവരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Post a Comment

Previous Post Next Post