Trending

അടിവാരത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 4 പേർക്ക് പരിക്ക്.

അടിവാരം: അടിവാരത്ത് കാറും ലോറിയും കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്. കാർ യാത്രക്കാരായ കോഴിക്കോട് പുതിയറ സ്വദേശികളായ നിഖിൽ (29), ഷോബിൻ (29), ഒളവണ്ണ സ്വദേശി അബീഷ് (29), കോട്ടൂളി സ്വദേശി ബിജോയ് (43) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് നാലരയോടെയായിരുന്നു അപകടം. ചുരം ഇറങ്ങി വരികയായിരുന്ന കാറും, എതിർ ദിശയിൽ പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post