Trending

അനസ്തേഷ്യ നൽകിയതിൽ വീഴ്ച; കണ്ണൂരിൽ ഒന്നര വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ.


കണ്ണൂർ: ഒന്നര വയസുകാരന് അനസ്തേഷ്യ നൽകിയതിൽ ആശുപത്രിക്ക് വീഴ്ച സംഭവിച്ചതായി പരാതി. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെയാണ് ഗുരുതര ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം പോലീസിൽ പരാതി നൽകിയത്.

സൂരജ്-വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് ശൗര്യയുടെ ആരോഗ്യനിലയാണ് അനസ്തേഷ്യ നൽകിയതോടെ ഗുരുരാവസ്ഥയിലായത്. മുഖത്തെ മുറിവിന് സ്റ്റിച്ച് ഇടാൻ വേണ്ടിയാണ് അനസ്തേഷ്യ നൽകിയത്. അനസ്തേഷ്യ നൽകിയപ്പോൾ കുട്ടിക്ക് കാർഡിയാക് അറസ്റ്റ് ഉണ്ടായെന്നാണ് ആശുപത്രിയുടെ വിശദീകരണം. കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നുവെന്നും അധികൃതർ അറിയിച്ചു. 

പരാതി നൽകിയതിന് പിന്നാലെ അനസ്തേഷ്യ ഡോക്ടർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഡോ. അഞ്ജലി പൊതുവാളിന് എതിരെയാണ് കേസെടുത്തത്. ഡോക്ടറുടെ അശ്രദ്ധ കാരണം കുട്ടിക്ക് ബ്രെയിൻ ഡാമേജ് സംഭവിച്ചെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു.

Post a Comment

Previous Post Next Post