മടവൂർ: ആരാമ്പ്രം അങ്ങാടിയിൽ കടകൾ കത്തിത്തുറന്ന് മോഷണം. കഴിഞ്ഞ ദിവസം രാത്രിയിൽ അങ്ങാടിയിലെ മദീന ഹോട്ടൽ, ബിസ്മി ചിക്കൻ സ്റ്റാൾ എന്നിവടങ്ങളിലാണ് മോഷണം നടന്നത്. കടകളുടെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. മേശകളിൽ സൂക്ഷിച്ചിരുന്ന ചെറിയ തുകകൾ മാത്രമാണ് കടകളിൽ നിന്ന് നഷ്ടപ്പെട്ടിട്ടുള്ളതെന്ന് കടയുടമകൾ വ്യക്തമാക്കി. മോഷണ വിവരമറിഞ്ഞ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആരാമ്പ്രം യൂണിറ്റ് പ്രസിഡന്റ് ഷൈജൽ എം.കെയും മറ്റു കമ്മിറ്റി അംഗങ്ങളും മോഷണം നടന്ന കടകൾ സന്ദർശിച്ചു.
രാത്രികാലങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ച് പോകുമ്പോൾ യാതൊരു കാരണവശാലും കടകളിൽ പണം വെച്ച് പോകരുത്. വ്യാപാരികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആരാമ്പ്രം യൂണിറ്റ് പ്രസിഡന്റ് അറിയിച്ചു. കുന്ദമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അങ്ങാടിയിലെയും പരിസരങ്ങളിലെയും സിസിടിവി (CCTV) ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.