കൊയിലാണ്ടി: കൊയിലാണ്ടിക്ക് സമീപം കൊല്ലത്ത് ദേശീയപാതയിൽ നഗരസഭയുടെ ബോട്ടിൽ ബൂത്തിലേക്ക് കാർ ഇടിച്ചുകയറി അപകടം. മൂടാടി സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകുന്നേരം 3.10 ഓടെയായിരുന്നു അപകടം. ആളപായമില്ല, കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു.
കൊയിലാണ്ടിയിൽ നിന്നും പയ്യോളി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ദേശീയ പാതയിൽ വടകര ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് സമീപത്തെ ബോട്ടിൽ ബൂത്തിലേക്കാണ് കാർ ഇടിച്ചു കയറിയത്. ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണമാണെന്നാണ് സംശയിക്കുന്നത്. അപകടസമയം സമീപത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.