Trending

ഇലക്ട്രിക് വാഹനങ്ങൾക്ക് വില കുറയും; റോഡ് നികുതിയിൽ ഇളവ് വരുത്തിയത് പ്രാബല്യത്തിലായി.


തിരുവനന്തപുരം: ഇ-വാഹനങ്ങളുടെ റോഡ് നികുതി കുറച്ച ബജറ്റ് തീരുമാനം പ്രാബല്യത്തിലായി. ഇരുചക്രവാഹനങ്ങൾ, സ്വകാര്യ ആവശ്യത്തിനുള്ള ഓട്ടോറിക്ഷകൾ, ടാക്‌സി-ടൂറിസ്റ്റ് കാറുകൾ, സ്വകാര്യ വാഹനങ്ങൾ എന്നിവയ്‌ക്കെല്ലാം ഇളവ് ലഭിക്കും.

10 ലക്ഷം വരെ വിലയുള്ള വാഹനങ്ങൾക്ക് മൂന്നു ശതമാനവും 10നും 20നും ഇടയ്ക്ക് വിലയുള്ളവയ്ക്ക് അഞ്ചു ശതമാനവും 20നും 40നും ഇടയ്ക്ക് വിലയുള്ളവയ്ക്ക് 10 ശതമാനവും നികുതി നൽകണം. 40 ലക്ഷത്തിനു മുകളിൽ വിലയുള്ളവയ്ക്ക് 15 ശതമാനമാണ് നികുതി. ഇ-വാഹനങ്ങൾ ബുക്ക് ചെയ്ത ഒട്ടേറെ ആളുകൾ ബജറ്റ് പ്രഖ്യാപനത്തെ തുടർന്ന് വാഹനങ്ങൾ രജിസ്റ്റർ ചെയ്യാതെ കാത്തിരിക്കുകയായിരുന്നു.

ഏഴു ലക്ഷം രൂപയ്ക്കു മുതൽ ഇലക്ട്രിക് കാറുകൾ ലഭ്യമാണ്. പുതിയ നിരക്കുപ്രകാരം 15 വർഷത്തേക്ക് 21,000 രൂപ മുതൽ റോഡ് നികുതി നൽകിയാൽ മതിയാകും. പഴയ വാഹനങ്ങൾ പൊളിച്ച് പുതിയ വാഹനം വാങ്ങുന്നവർക്ക് റോഡ് നികുതിയുടെ 15 ശതമാനം ഇളവും ലഭിക്കും. ഇത് നേരത്തേയുള്ളതാണ്. അവർക്ക് രജിസ്‌ട്രേഷൻ നിരക്കുമില്ല.

അംഗീകൃത പൊളിക്കൽ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ഇളവ് ലഭിക്കും. രജിസ്ട്രേഷൻ ഫീസില്ല. ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് അഞ്ചു വർഷത്തേക്ക് 10 ശതമാനം നികുതി ഇളവ് ലഭിക്കും.

നേരത്തേ 15 ലക്ഷം വരെ വിലയുള്ള കാറുകൾക്ക് അഞ്ചു ശതമാനമായിരുന്നു നികുതി. 15 ലക്ഷം മുതൽ 20 ലക്ഷം വരെ എട്ടു ശതമാനവും. 20 ലക്ഷത്തിനു മേൽ 10 ശതമാനമായിരുന്നു. വിലകൂടിയ കാറുകൾക്ക് ബജറ്റിൽ നികുതി ഉയർത്തിയപ്പോൾ വിലകുറഞ്ഞ കാറുകൾക്ക് കുറച്ചു.

Post a Comment

Previous Post Next Post