വടകര: മാവേലി സ്‌റ്റോറിൽ വെച്ച് ജീവനക്കാരിക്ക് പാമ്പ് കടിയേറ്റു. പുറമേരി അരൂരിലെ മാവേലി സ്റ്റോറിൽ വെച്ചായിരുന്നു സംഭവം. താത്കാലിക ജീവനക്കാരി വി.ടി നിഷയ്ക്ക് ആണ് പാമ്പ് കടിയേറ്റത്.
ഇന്നലെ വൈകീട്ടായിരുന്നു സംഭവം. യുവതിയുടെ കാലിനാണ് കടിയേറ്റത്. യുവതിയെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ഒബ്‌സര്‍വേഷനിലാണ് എന്നാണ് വിവരം.
അതേസമയം കുറ്റ്യാടി വനവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടർന്ന് പാമ്പിനെ കണ്ടെത്തുന്നതിനായി ആർ.ആർ.ടി സംഘം മാവേലി സ്‌റ്റോറിൽ എത്തിയിരുന്നു.