Trending

കക്കോടിയിൽ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളികൾ കുടുങ്ങി; ഒരാൾക്ക് ദാരുണാന്ത്യം.


കക്കോടി: കക്കോടി മൂട്ടോളിയിൽ നിർമ്മാണത്തിലുള്ള ഇരുനില കെട്ടിടത്തിന്റെ ഭാഗമായി പണി നടന്നുവരുന്ന ഭൂഗർഭ മാലിന്യ ടാങ്കിന്റെ ഉള്ളിലുളള തട്ടു പലക പൊളിക്കാൻ ഇറങ്ങിയ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. പാലത്ത് പുതുക്കുടിയിൽ സിറാജ്(40) ആണ് മരിച്ചത്.

സിറാജിനെ രക്ഷിക്കാനായി ടാങ്കിനുള്ളിൽ ഇറങ്ങി കുടുങ്ങിയ പാലത്ത് സ്വദേശി സുനിൽ വിശ്വനാഥനെ വെള്ളിമാടുകുന്നിൽ നിന്നെത്തിയ ഫയർഫോഴ്‌സാണ് രക്ഷപ്പെടുത്തിയത്. ഫയർഫോഴ്സ് ജീവനക്കാർ സമയോചിതമായി സിപിആർ നൽകിയതിനാലാണ് സുനിലിന്റെ ശ്വാസഗതി തിരിച്ചു കിട്ടിയത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച സുനിലിന്റെ നില മെച്ചപ്പെട്ടു വരുന്നതായാണ് വിവരം.

മുട്ടോളി ജംക്‌ഷനിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ടാങ്ക് നിർമ്മാണവുമായി ബന്ധപ്പെട്ട് ഇറങ്ങിയ തൊഴിലാളിയാണ് ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ശ്വാസതടസ്സം കാരണം ഉളളിൽ കുഴഞ്ഞു വീണ് കുടുങ്ങിയത്. എട്ടടിയോളം താഴ്ചയും വീതിയുമുള്ള ടാങ്കിന്റെ ഉള്ളിൽ കയറാൻ രണ്ടടി മാത്രം വീതിയുളള ഭാഗത്ത് കൂടിയാണ് ഇറങ്ങേണ്ടിയിരുന്നത്.

Post a Comment

Previous Post Next Post