Trending

14 വർഷത്തെ പ്രവാസം; സൗദിയിൽ ചീക്കിലോട് സ്വദേശിയായ യുവാവ് കുഴഞ്ഞുവീണു മരിച്ചു.


റിയാദ്: ഒന്നര പതിറ്റാണ്ടിലേറെയായി സൗദിയിൽ പ്രവാസിയായിരുന്ന മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മറിച്ചു. ചീക്കിലോട് സ്വദേശി പുതിയേടത്ത് അരുൺ വിജയൻ (42) ആണ് മരിച്ചത്. ഉച്ചഭക്ഷണത്തിന് ശേഷം ഓഫീസിൽ തിരിച്ചെത്തിയ അരുണിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ സഹപ്രവർത്തകർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കഴിഞ്ഞ 14 വർഷമായി സൗദിയിൽ പ്രവാസിയായ അരുൺ വിജയൻ, അൽ-ഖോബാറിലെ റസായത്ത് കമ്പനിയിൽ ക്വാളിറ്റി & ഹൈജീൻ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും. പിതാവ്: വിജയൻ നായർ. മാതാവ്: റീന വാവുകാട്ടിൽ. അൽ-ഖോബാർ റഫ ആശുപത്രിയിലെ സ്റ്റാഫായ ശ്രുതി ബേബിയാണ് ഭാര്യ. മകൻ: അദ്നാൻ.

Post a Comment

Previous Post Next Post