താമരശ്ശേരി: താമരശ്ശേരിയിൽ മധ്യവയസ്കനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കോട്ടപ്പടി നെല്ലിമുണ്ട പാറമ്മൽ പി.കെ റഹീം (49) ആണ് മരിച്ചത്. താമരശ്ശേരി പോസ്റ്റ് ഓഫീസിന് സമീപത്തെ ലോഡ്ജ് മുറിയിലാണ് റഹീമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇയാൾ ഏതാനും ദിവസമായി ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു വരികയായിരുന്നു. മരണകാരണം വ്യക്തമല്ല. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു വരുന്നു. ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും.