Trending

ആൺകുട്ടികളെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡനം; മധ്യവയസ്കൻ അറസ്റ്റിൽ.


ബാലുശ്ശേരി: ബാലുശ്ശേരിയിൽ മൂന്ന് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. മങ്ങാട് സ്വദേശി പുതുക്കുടി സി.പി ലത്തീഫിനെ (59) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ മൂന്ന് വ്യത്യസ്ത കേസുകളാണ് ബാലുശ്ശേരി പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

രക്ഷിതാക്കളുടെ പരാതിയെ തുടർന്നായിരുന്നു പോലീസിന്റെ അടിയന്തര നടപടി. കുട്ടികളെ ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി, വീട്ടിൽ മറ്റാരുമില്ലാത്ത സമയം നോക്കിയാണ് ഇയാൾ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. കുട്ടികളുടെ രക്ഷിതാക്കൾ പരാതി നൽകിയതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. 

തുടർന്ന് വിശദമായ അന്വേഷണം നടത്തിയാണ് പോലീസ് പ്രതിയെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് സംഘം പേരാമ്പ്ര കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻഡ് ചെയ്തു. പ്രതിക്കെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post