Trending

കൊയിലാണ്ടിയിൽ പൊതു കിണറിൽ വീണ് വയോധിക മരിച്ചു.


കൊയിലാണ്ടി: കൊയിലാണ്ടി ചേലിയയിൽ കിണറിൽ വീണ് വയോധിക മരിച്ചു. ചേലിയ ചേവൻപറമ്പത്ത് പദ്മിനിയാണ് (62) മരിച്ചത്. ബുധനാഴ്ച രാവിലെ 11 മണിയോടെ വീടിന് സമീപമുള്ള പഞ്ചായത്ത് ജലനിധിയുടെ പൊതു കിണറ്റിലാണ് പദ്മിനി വീണത്. കൊയിലാണ്ടി അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.എം അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സ്ത്രീയെ പുറത്തെടുത്ത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പത്മിനി അവിവാഹിതയാണ്. സഹോദരി ഗീതക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. എസ്എഫ്ആർഒ സജിൻ.എസ്, എഫ്ആർഒമാരായ ലതീഷ് നടുക്കണ്ടി, സുകേഷ് കെ.ബി, ബിനീഷ് കെ, അനൂപ് എൻ.പി, രജീഷ് വി.പി, ഷാജു കെ, ഹോംഗാർഡുമാരായ ഷൈജു, സുധീഷ്, ഗിരീഷ്, ബൈജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post