Trending

പൂനൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിനായുള്ള തിരച്ചിൽ തുടരുന്നു.


പൂനൂർ: പൂനൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട എകരൂൽ സ്വദേശി ഷിജുവിനായുള്ള (47) തിരച്ചിൽ ഊർജിതമായി തുടരുന്നു. താമരശ്ശേരിയിൽ നിന്നും ഇന്നലെ വാർക്കപ്പണി കഴിഞ്ഞ് സുഹൃത്തുക്കളായ മറ്റു രണ്ട് തൊഴിലാളികൾക്കൊപ്പം മടങ്ങുന്നതിനിടയിലാണ് അപകടം. പൂനൂർ പുഴയുടെ കരയിലെത്തിയപ്പോൾ ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ ടയർ പഞ്ചറാവുകയായിരുന്നു. തുടർന്ന് ടയർ നന്നാക്കിയ ശേഷം മൂവരും പുഴയിൽ കുളിക്കാനിറങ്ങി. ഇതിനിടയിലാണ് ഷിജു ശക്തമായ ഒഴുക്കിൽപ്പെട്ടത്.

അപകടത്തെ തുടർന്ന് ഇന്നലെ രാത്രി വൈകുന്നതുവരെ ഫയർഫോഴ്സും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും മോശം കാലാവസ്ഥയും ശക്തമായ അടിയൊഴുക്കും കാരണം രാത്രിയിൽ തിരച്ചിൽ താൽക്കാലികമായി നിർത്തേണ്ടി വന്നിരുന്നു. തുടർന്ന് ഇന്ന് രാവിലെ മുതൽ പ്രദേശത്ത് തിരച്ചിൽ വീണ്ടും പുനരാരംഭിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ പലയിടങ്ങളിലും ഇപ്പോഴും ആകാശം മേഘാവൃതമാണെന്നും മഴ തുടരുന്ന സാഹചര്യം തിരച്ചിലിനെ ബാധിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Post a Comment

Previous Post Next Post