താമരശ്ശേരി: താമരശ്ശേരി പുതുപ്പാടിയിൽ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ യുവാവിന് പാമ്പ് കടിയേറ്റു. കക്കാട് കൂറുമനക്കണ്ടി ഉന്നതിയിലെ രവീൺ (19) നാണ് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ കാലിന് പാമ്പിൻ്റെ കടിയേറ്റത്.
ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.