Trending

നെഞ്ചു പിടയുന്ന വേദനയിലും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി; സ്കൂൾ വാൻ ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു.


കുറ്റ്യാടി: സ്കൂൾ വാൻ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു. അടുക്കത്ത് അയിരാണിപ്പൊയിൽ അനിൽ കുമാറാണ് (50) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ വാഹനം റോഡരികിൽ ഒതുക്കി കുട്ടികളെ സുരക്ഷിതരാക്കിയതിന് പിന്നാലെയാണ് അനിൽകുമാർ കുഴഞ്ഞു വീണത്.

തിങ്കളാഴ്ച വൈകീട്ട് കുറ്റ്യാടിയിലെ സ്കൂളിൽ നിന്ന് കുട്ടികളുമായി വേളം ഭാഗത്തേക്ക് പോകുന്നതിനിടയിൽ ചെറുകുന്ന് വാഴയിൽ മുക്കിൽ എത്തിയപ്പോഴാണ് അനിൽ കുമാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ശേഷം, വാഹനം റോഡരികിലേക്ക് ഒതുക്കി സുരക്ഷിതമായി നിർത്തി. സമീപത്തുണ്ടായിരുന്ന നാട്ടുകാരെ കൊണ്ട് അനിൽ സ്വന്തം ഫോണിൽ നിന്ന് സ്കൂളിലേക്ക് വിളിപ്പിക്കുകയും ചെയ്തു. പിന്നാലെ പെട്ടന്ന് കുഴഞ്ഞു വീഴുകയായിരുന്നു.

സ്കൂൾ അധികൃതർ ഉടൻ ആംബുലൻസുമായി എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മറ്റൊരു ഡ്രൈവർ എത്തിയാണ്‌ കുട്ടികളെ വീടുകളിൽ എത്തിച്ചത്. ദീർഘകാലമായി ഡ്രൈവറായിരുന്നു അനിൽകുമാർ. പരേതരായ കുമാരന്റെയും ജാനുവിന്റെയും മകനാണ്. ഭാര്യ: നിഷ (കെഎംസി ആശുപത്രി, കുറ്റ്യാടി). മകൾ: പാർവണ (കുറ്റ്യാടി ഗവ. ഹൈസ്കൂൾ വിദ്യാർത്ഥി). സഹോദരി: അനില.

Post a Comment

Previous Post Next Post