Trending

കട്ടിപ്പാറ ഒലവൻകാവിൽ ഇമ്പിച്ചി മൊയ്തി മാസ്റ്റർ നിര്യാതനായി.


കട്ടിപ്പാറ: കട്ടിപ്പാറ മഹല്ല് വൈസ് പ്രസിഡന്റും, ഇസ്ലാഹുൽ അഥ്ഫാൽ മദ്രസ്സ കമ്മിറ്റി പ്രസിഡന്റുമായിരുന്ന ഒലവൻകാവിൽ ഇമ്പിച്ചി മൊയ്തി മാസ്റ്റർ (76) നിര്യാതനായി. നാദാപുരം താനക്കോട്ടൂർ യു.പി സ്കൂളിലെ റിട്ട. അധ്യാപകനാണ്.

ഭാര്യ: റുഖിയ പാടത്തുംകുഴി. മക്കൾ: ഇഖ്ബാൽ (ഖത്തർ), ഷമീന (ബഹ്റൈൻ), ഇർഷാദ് (ഖത്തർ), ഷറീന (കൂരാച്ചുണ്ട്). മരുമക്കൾ: മുഹമ്മദലി (ബഹ്റൈൻ), ബഷീർ (ഒമാൻ), ഹാജറ (നഴ്സിങ് ഓഫീസർ- താലൂക്ക് ആശുപത്രി ബാലുശ്ശേരി), ഷാന (കോളിക്കൽ). സഹോദരങ്ങൾ: ഒ.കെ അഹമ്മദ് കുട്ടി (റിട്ട. സ്റ്റാഫ്- നസ്രത്ത് യു.പി. സ്കൂൾ കട്ടിപ്പാറ), ഒ.കെ അബൂബക്കർ തലയാട് (ട്രഷറർ- പനങ്ങാട് പഞ്ചായത്ത് മുസ്ലിംലീഗ്), പാത്തുട്ടി തലയാട്, നഫീസ കാന്തപുരം, ആമിന കട്ടിപ്പാറ, മറിയം തലയാട്.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് കട്ടിപ്പാറ മഹല്ല് ജുമാ മസ്ജിദിൽ നടക്കും.

Post a Comment

Previous Post Next Post