Trending

കിനാലൂരിൽ കാറിനു മുകളിലേക്ക് മരം കടപുഴകി വീണ് അപകടം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

ബാലുശ്ശേരി: ബാലുശ്ശേരി കിനാലൂരിൽ കൂറ്റൻ മരം കാറിനു മുകളിലേക്ക് കടപുഴകി വീണ് അപകടം. വ്യാഴാഴ്ച വൈകീട്ടോടെ കിനാലൂർ ഏഴുകണ്ടിയിലാണ് സംഭവം. കാറിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർ തലനാരിഴയിടയ്ക്കാണ് രക്ഷപ്പെട്ടത്. വൈകീട്ടോടെ പ്രദേശത്ത് വീശിയടിച്ച ശക്തമായ കാറ്റിലാണ് റോഡരികിൽ നിന്നിരുന്ന മരം കടപുഴകി വീണത്. 

ഈ സമയം റോഡിലൂടെ വരുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാർ ശക്തമായ കാറ്റിനെ തുടർന്ന് റോഡിൽ നിർത്തിയപ്പോഴായിരുന്നു അപകടം. മരം വീണ് കാറിന്റെ പിൻഭാഗം പൂർണമായും തകർന്നു. അപകടം നടന്നയുടൻ തന്നെ നാട്ടുകാരും സമീപത്തുണ്ടായിരുന്നവരും ഓടിയെത്തി യാത്രക്കാരെ പുറത്തിറക്കി. ആർക്കും പരിക്കില്ല.

Post a Comment

Previous Post Next Post