Trending

അത്തോളിയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.

അത്തോളി: അത്തോളിയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. ജിഎൽപി സ്‌കൂളിന് സമീപം കിഴക്കയിൽ പുഷ്പയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞത്. രണ്ടു മീറ്ററോളം ഇടിഞ്ഞു താഴ്ന്ന കിണർ വീടിന് ഭീഷണിയായ നിലയിലാണ്. അടിഭാഗം പാറയായ കിണറിൽ വേനൽക്കാലത്ത് വെള്ളമുണ്ടാകാറില്ല.

ഇന്ന് രാവിലയോടെയാണ് വീടിനോട് ചേർന്നുള്ള കിണർ ഇടിഞ്ഞത്. രാവിലെ വീട്ടുകാർ കിണറിൽ നിന്ന് വെള്ളം കോരി ഉപയോഗിച്ചിരുന്നതാണ്. പിന്നീടാണ് കിണർ ആൾമറയോടെ ഇടിഞ്ഞത്. അത്തോളി വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ചു. വാർഡ് മെംബർ ബിനീഷ് കൊളക്കാട്, ശാന്തി തീരം റസിഡൻ്റ്സ് ഭാരവാഹി എം. ഉല്ലാസ് എന്നിവരും സ്ഥലത്തെത്തി.

Post a Comment

Previous Post Next Post