അത്തോളി: ഷിഗല്ല ബാധിച്ച് നാലുവയസുകാരി മരിച്ചു. തലക്കുളത്തൂർ അണ്ടിക്കോട് സ്വദേശി പുത്തലത്ത് ബബീഷിന്റെ മകൾ നിളയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ജൂൺ 2 നാണ് കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.
ഷിഗല്ല (shigella) വിഭാഗത്തിൽപ്പെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് (shigellosis) എന്ന രോഗാണുബാധയ്ക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. എന്നാൽ ഇത് സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാണ്. രോഗ ലക്ഷണങ്ങൾ ഗുരുതരാവസ്ഥയിൽ ആയതിനാൽ അഞ്ചു വയസ്സിന് താഴെ രോഗം പിടിപെട്ട കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മരണ സാധ്യത കൂടുതലാണ്.