കുറ്റ്യാടി: കുറ്റ്യാടി പുഴയില്‍ ഒഴുക്കിൽപ്പെട്ട് കാണാതായ ഏഴു വയസ്സുകാരന്‍ ശിവനന്ദിന്റെ മൃതദേഹം കണ്ടെടുത്തു. ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് ഏറെനേരം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം അപകടത്തില്‍പ്പെട്ട അമ്മ രമ്യ സുധീഷിന്റെ (35) മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.
കാല്‍വഴുതിവീണ ശിവനന്ദിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കില്‍പ്പെട്ടത്. വീടിനടുത്തുള്ള പുഴയിൽ അലക്കുന്നതിനായി പോയതായിരുന്നു രമ്യ. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് നടത്തിയ തെരച്ചിലിന് ഒടുവിലാണ് ശിവനന്ദിനെ കണ്ടെത്തിയത്. കുന്നശ്ശേരി എല്‍പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശിവനന്ദ്.