Trending

കൊയിലാണ്ടിയിൽ കിണറ്റിൽ വീണ് വയോധികന് ദാരുണാന്ത്യം.


കൊയിലാണ്ടി: കിണറ്റിൽ വീണ് വയോധികൻ മരിച്ചു. കൊയിലാണ്ടി കൊല്ലം കുനിയിൽ ഹൗസിൽ പത്മനാഭൻ (65) ആണ് മരിച്ചത്. വീട്ടുപറമ്പിലെ കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന 12 അടി താഴ്ചയുള്ള കിണറിലാണ് പത്മനാഭൻ വീണത്. 

ഇന്ന് വൈകീട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. നാട്ടുകാർ വിവരം അറിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി പത്മനാഭനെ കിണറിൽ നിന്നും പുറത്തെടുത്ത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ഷിജി ഐയുടെ നേതൃത്വത്തിൽ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ അനൂപ് എൻ.പി, സുകേഷ് കെ.ബി, സാരംഗ്, രാജിലേഷ് സി.എം, സുജിത് എസ്.പി തുടങ്ങിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. കൊയിലാണ്ടി പോലീസും സ്ഥലത്തെത്തിയിരുന്നു.

Post a Comment

Previous Post Next Post