Trending

ഇലക്ട്രിക് കാറിന് തീപിടിച്ചു; സംഭവം യാത്രക്കാർ ചായ കുടിക്കാൻ ഇറങ്ങിയ നേരം, വൻ ദുരന്തം ഒഴിവായി.


കോഴിക്കോട്: കോഴിക്കോട് നഗരത്തിനടുത്തുള്ള കോവൂർ-ഇരിങ്ങാടൻപള്ളി റോഡിൽ ഇലക്ട്രിക് കാറിന് തീപിടിച്ചു. പന്തീരാങ്കാവ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറിനാണ് തീപിടിച്ചത്. കാറിലുണ്ടായിരുന്നവർ ചായ കുടിക്കാനായി പുറത്തിറങ്ങിയ സമയത്തായതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും പരിക്കില്ല. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകീട്ട് എട്ടു മണിയോടെയാണ് സംഭവം.

ഇലക്ട്രിക് കാർ ഉടമയുടെ സുഹൃത്താണ് ഓടിച്ചിരുന്നത്. കാറിന് തീപിടിക്കുന്നത് കണ്ടയുടൻ തന്നെ നാട്ടുകാർ ഓടിക്കൂടി പെട്ടെന്ന് തന്നെ തീ അണയ്ച്ചു. കാറിന്റെ മുൻവശത്തെ ബോണറ്റ് ഭാഗത്തു നിന്നാണ് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ അതിവേഗം ഇടപെട്ട് തീ അണച്ചത് കൊണ്ട് കാറിന് അധികമൊന്നും കേടുപാടുകൾ സംഭവിച്ചിട്ടില്ല. ബോണറ്റ് ഭാഗത്ത് നിസ്സാരമായ കേടുപാടുകൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്.

Post a Comment

Previous Post Next Post