കുന്ദമംഗലം: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഒഴുക്കര തട്ടാരി താമസിക്കുന്ന വയനാട് സ്വദേശി ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ (17) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം.
ഒഴുക്കരയിലെ പ്രധാന റോഡിൽ വെച്ച് അലി അഫാൻ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് അമിത വേഗതയിൽ എതിരെ വന്ന ബസ്സ് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ പ്രദേശത്തുണ്ടായിരുന്ന നാട്ടുകാരും യാത്രക്കാരും ചേർന്ന് യുവാവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.