കണ്ണൂർ: കണ്ണൂരിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു. ചെറുപുഴ സ്വദേശിനി അഞ്ജു മാത്യു (31) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 6.45 ഓടെ കാപ്പിമല മഞ്ഞപ്പുല്ലിലാണ് സംഭവം. പുളിങ്ങോം വില്ലേജ് ഓഫീസിലെ ജീവനക്കാരിയാണ് അഞ്ജു മാത്യു.
പ്രദേശത്തുണ്ടായ ശക്തമായ ഇടിമിന്നലിൽ രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഞ്ജുവിന്റെ ഭർത്താവ് സോനു സെബാസ്റ്റ്യൻ, ഫോറസ്റ്റ് വാച്ചർ സനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.