Trending

നടൻ അബു സലീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു.

എറണാകുളം: സിനിമാ നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. വടക്കൻ പറവൂർ തുരുത്തിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിന് അടുത്തായിരുന്നു അപകടം. അബു സലീം സഞ്ചരിച്ച കാർ എതിരെ വന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. 'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത് സ്വദേശമായ കൽപ്പറ്റയിലേക്ക് മടങ്ങുകയായിരുന്നു താരം.

ഇന്ന് രാത്രി 8 മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ താരം സഞ്ചരിച്ച കാറിന്റെ മുൻവശം ഭാഗികമായി തകർന്നു. കാറിൽ അബു സലീമിൻ്റെ കൂടെ ഡ്രൈവറടക്കം രണ്ടുപേരും കൂടിയുണ്ടായിരുന്നു. എതിരെ വന്ന വാഹനത്തിൽ ദമ്പതികളും കുഞ്ഞുമായിരുന്നു ഉണ്ടായിരുന്നത്. പരിക്കേറ്റവരെ വടക്കന്‍ പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആർക്കും കാര്യമായ പരിക്കുകളില്ല.

Post a Comment

Previous Post Next Post