Trending

കൂരാച്ചുണ്ടിൽ മൊബൈൽ ഷോപ്പിലെ ചില്ല് അലമാരയ്ക്കുള്ളിൽ പെരുമ്പാമ്പ്; പിടികൂടി വനം വകുപ്പിന് കൈമാറി.


കൂരാച്ചുണ്ട്: മൊബൈൽ ഷോപ്പിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. കൂരാച്ചുണ്ട് മേലെ അങ്ങാടിയിലെ 'ഓക്‌സോൺ' മൊബൈൽ ഷോപ്പിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. കടയുടമ ഷാമിർ കസ്റ്റമർക്ക് ബില്ല് നൽകിക്കൊണ്ടിരുന്ന സമയത്ത് ചില്ല് അലമാരയ്ക്കുള്ളിൽ എന്തോ ഒന്ന് അനങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടു. സൂക്ഷ്മമായി നോക്കിയപ്പോഴാണ് അലമാരയ്ക്കുള്ളിൽ പെരുമ്പാമ്പ് ചുരുണ്ടുകൂടി കിടക്കുന്നത് കണ്ടത്. 

ഉടൻതന്നെ കടയുടമയും കസ്റ്റമറും വനംവകുപ്പിനെ വിവരമറിയിച്ചു. ഇതിനിടെ നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടുകയും എല്ലാവരും ഒത്തുചേർന്ന് സുരക്ഷിതമായി പാമ്പിനെ പിടികൂടുകയും ചെയ്തു. പിന്നീട് കക്കയം വനം വകുപ്പ് ഓഫീസിൽ നിന്നും സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർക്ക് പെരുമ്പാമ്പിനെ കൈമാറി. തിരക്കേറിയ മൊബൈൽ ഷോപ്പിലെ ചില്ല് അലമാരയ്ക്കുള്ളിൽ പെരുമ്പാമ്പ് കയറിക്കൂടിയത് പ്രദേശത്ത് വലിയ കൗതുകമുണർത്തി.

Post a Comment

Previous Post Next Post