Trending

താമരശ്ശേരിയിൽ മെഷീൻ ഉപയോഗിച്ച് ടൈൽ മുറിക്കുന്നതിനിടെ ഇരുകാലുകളിലും മുറിവേറ്റ് തൊഴിലാളി മരിച്ചു.


താമരശ്ശേരി: താമരശ്ശേരി കോരങ്ങാട് ടൈൽ കട്ട് ചെയ്യുന്നതിനിടെ കട്ടിംങ്ങ് മെഷീൻ അപ്രതീക്ഷിതമായി നിയന്ത്രണം വിട്ട് തെന്നി ഇരുകാലുകൾക്കും സാരമായി മുറിവേറ്റ് തൊഴിലാളി മരിച്ചു. കോരങ്ങാട് സ്വദേശി രാജൻ (52) ആണ് മരിച്ചത്.  

ഇന്നലെ വൈകീട്ട് 6.45 ഓടെ കോരങ്ങാടുള്ള ഒരു സലൂണിൽ നിലം ടൈൽ പാകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉടൻതന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ഇന്നു പുലർച്ചയോടെ രാജൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Post a Comment

Previous Post Next Post