Trending

സ്ത്രീ സൗജന്യ യാത്രക്കെതിരെ വേറിട്ട പ്രതിഷേധം; പുരുഷൻമാർക്ക് സൗജന്യയാത്ര പ്രഖ്യാപിച്ച് ബസ്സുടമ.


ആലുവ: സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുന്ന സർക്കാർ നയത്തിനെതിരെ സ്വകാര്യ ബസ് ഉടമയുടെ വേറിട്ട പ്രതിഷേധം. ഇന്ദിര ഗ്യാരണ്ടി പദ്ധതി പ്രകാരം വനിതകൾക്ക് കെഎസ്ആർടിസി ബസ്സുകളിൽ സൗജന്യ യാത്ര ആരംഭിക്കുന്ന നാളെ മുതൽ ആലുവ-മാഞ്ഞാലി റൂട്ടിൽ സർവീസ് നടത്തുന്ന ലിറ്റിൽ ഫ്ലവർ ബസ്സിൽ പുരുഷന്മാർക്ക് സൗജന്യയാത്ര അനുവദിച്ചാണ് ബസുടമ വട്ടപ്പറമ്പ് സ്വദേശി ബി.ഒ ഡേവിസിന്റെ വേറിട്ട പ്രതിഷേധം. 

രാവിലെ 6.30 മുതൽ രാത്രി 8 മണി വരെയുള്ള ഏഴു ട്രിപ്പുകളിലും സൗജന്യയാത്ര അനുവദിക്കും. കെഎസ്ആർടിസിയിലെ സൗജന്യയാത്ര ഒഴിവാക്കി അന്നേദിവസം യാത്ര ചെയ്യുന്ന എല്ലാ സ്ത്രീകൾക്കും മധുരം നൽകിയും അനുമോദിക്കും. പൊതുഗതാഗത മേഖലയുടെ തകർച്ചയ്ക്കും സ്വകാര്യ ബസ്സുകളുടെ നിലനിൽപ്പിനും ഭീഷണിയാകുന്നതാണ് ഇന്ദിരാ ഗ്യാരണ്ടി പദ്ധതിയെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നേതാവ് കൂടിയായ ഡേവിസ് ആരോപിച്ചു.

Post a Comment

Previous Post Next Post