Trending

പ്ലസ്‌വൺ പാഠപുസ്തക വിതരണം അനിശ്ചിതത്വത്തിൽ; ജൂലെെ ആദ്യവാരം പൂർത്തിയാക്കുമെന്ന് എസ്‌സി‌ഇ‌ആർ‌ടി.


തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ്‌വൺ പാഠപുസ്തക വിതരണം അനിശ്ചിതത്വത്തിൽ. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് തയ്യാറാക്കിയ പുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂർത്തിയായില്ല. പുസ്തകമില്ലാതെയാണ് അധ്യാപക പരിശീലനം പൂർത്തിയാക്കിയത്.

ജൂലെെ ആദ്യവാരം വിതരണം പൂർത്തിയാക്കുമെന്ന് സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്(എസ്‌സി‌ഇ‌ആർ‌ടി) അറിയിച്ചു. എന്നാൽ അച്ചടി പതിപ്പിനോടൊപ്പം ഡിജിറ്റൽ പതിപ്പും ലഭ്യമാക്കാത്തതിൽ ദുരൂഹതയുണ്ടെന്നാണ് അധ്യാപക സംഘടനകളുടെ ആരോപണം.

Post a Comment

Previous Post Next Post