Trending

നരിക്കുനിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്.

നരിക്കുനി: നരിക്കുനി പാലോളി താഴത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ ഇതരസംസ്ഥാന തൊഴിലാളിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

നരിക്കുനിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ബൈക്ക് എതിർദിശയിൽ നിന്നും വന്ന് മറ്റൊരു റോഡിലേക്ക് തിരിയുകയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ ബൈക്കിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കാറിന്റെ മുൻഭാഗത്തിനും കേടുപാടുകൾ സംഭവിച്ചു.

Post a Comment

Previous Post Next Post