Trending

കുറ്റ്യാടിയിൽ ഞെട്ടിക്കുന്ന ക്രൂരത; യുവാവിനേയും യുവതിയേയും ആൾക്കൂട്ട വിചാരണ നടത്തി നാട്ടുകാർ.

കുറ്റ്യാടി: കുറ്റ്യാടിയിൽ ആൾക്കൂട്ട വിചാരണ. കാറിൽ ഇടിച്ചു നിർത്താതെ പോയെന്ന പേരിലാണ് യുവാവിനെയും യുവതിയെയും ആൾക്കൂട്ടം പരസ്യ വിചാരണ ചെയ്തത്. ഇന്നലെ വൈകുന്നേരം നീലേച്ചു കുന്നിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച യുവതിയും യുവാവും സഞ്ചരിച്ച കാർ, മറ്റൊരു കാറിൽ ഇടിച്ച് നിർത്താതെ പോയെന്ന് പറഞ്ഞ് വാഹനം തടഞ്ഞു നിർത്തിയായിരുന്നു മർദ്ദനം. മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

പോലീസിന്റെ സാന്നിധ്യത്തിലാണ് ആൾക്കൂട്ടം യുവാവിനെയും യുവതിയെയും ആക്രമിച്ചത്. എന്നാൽ പോലീസ് യാതൊരു തരത്തിലും ആക്രമണത്തെ തടയാൻ ശ്രമിച്ചില്ല. ഞെട്ടിക്കുന്ന ക്രൂരതയാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. കാർ ഓടിച്ച യുവാവ് കാപ്പകേസ് പ്രതിയാണ്. ഇരുവരുടെയും പക്കൽ ലഹരിമരുന്ന് ഉണ്ടെന്ന് ആരോപിച്ചായിരുന്നു ആൾക്കൂട്ട വിചാരണ. എന്നാൽ വാഹനത്തിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്താനായില്ലെന്ന് പോലീസ് വ്യക്തമാക്കി.

Post a Comment

Previous Post Next Post